ആലങ്ങാട്: പുത്തൻ ഇന്ത്യ വളരാൻ ശാസ്ത്രബോധം വളരണം എന്ന സന്ദേശമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമശാസ്ത്ര ജാഥയ്ക്ക് തുടക്കം. കരുമാല്ലൂർ പഞ്ചായത്ത് അംഗം റംല ലത്തീഫ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ ആശുപത്രിപ്പടിയിൽ സമാപിച്ചു. ഇന്ന് വൈകിട്ട് 4.30ന് ഏലൂർ പുതിയ റോഡിൽ നിന്ന് തുടങ്ങി പാതാളം കവലയിൽ സമാപിക്കും.