alan
ക്രിസ്‌മസ് സ്‌നേഹയാത്രയ്ക്ക് തുടക്കം കുറിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സിറോമലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൽ ജോർജ് ആലഞ്ചേരിയെ സന്ദർശിക്കുന്നു. ഡോ. കെ.എസ്. രാധാകൃഷ്ണൻ, അഡ്വ. കെ.എസ്. ഷൈജു, എ. അനൂപ് എന്നിവർ സമീപം

കൊച്ചി: സംസ്ഥാനതലത്തിൽ ക്രൈസ്തവ പുരോഹിതരെയും ദേവാലയങ്ങളും ഭവനങ്ങളും സന്ദർശിക്കുന്ന ബി.ജെ.പിയുടെ ക്രിസ്‌മസ് സ്നേഹയാത്ര കൊച്ചിയിൽ ആരംഭിച്ചു.

സിറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടക്കം കുറിച്ചു. വരാപ്പുഴ ആർച്ച് ബഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിനെയും അതിരൂപതാ ആസ്ഥാനത്ത് സന്ദർശിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു, വ്യവസായ സെൽ സംസ്ഥാന കൺവീനർ എ. അനൂപ്, ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി, അഡ്വ. അശ്വിൻ, അഡ്വ. തോമസ് ആന്റണി, സേവ്യർ തോമസ് അറക്കൽ എന്നിവർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഈമാസം 31 വരെയാണ് സന്ദർശനങ്ങൾ.