ആലുവ: അശോകപുരം മഹാദേവ ക്ഷേത്രത്തിൽ നിർമ്മിച്ച ഊട്ടുപുര സമർപ്പണം സംവിധായകൻ രാമസിംഹൻ നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എൻ.സി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കാൽ നൂറ്റാണ്ടിലേറെയായി ക്ഷേത്രത്തിൽ പഞ്ചവാദ്യത്തിന് നേതൃത്വം നൽകുന്ന കീഴിലം ഗോപാലകൃഷ്ണ മാരാരെ ആദരിച്ചു. ക്ഷേത്രോത്സവം 27ന് സമാപിക്കും.