
കൊച്ചി: കാക്കനാട് ഫ്രാഗോമെൻ ഇന്ത്യയുടെ സാമൂഹികപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. ഫ്രാഗോമെൻ ഇന്ത്യയും ഫ്രാഗോമെൻ എജുക്കേഷണൽ സർവീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻഫോപാർക്ക് ലുലു സൈബർ ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ വിശിഷ്ടാതിഥിയായിരുന്നു. ഫ്രാഗോമെൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സാജു ജെയിംസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്കോടെ ഉന്നത വിജയം നേടിയ 33 കുട്ടികൾക്കാണ് ഈവർഷം സ്‌കോളർഷിപ്പ് വിതരണം ചെയ്തതെന്ന സംഘാടകർ പറഞ്ഞു.