
കൊച്ചി: തൊടുപുഴ - തൃക്കാക്കര നിയമസഭാ അംഗമായും ഇടുക്കി എം.പിയായും നിലപാടുകളിൽ ഉറച്ചുനിന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ രണ്ടാം ചരമവാർഷികം ഇന്ന് ആചരിക്കും. രാഷ്ട്രീയപ്രവർത്തകനായിരിക്കുമ്പോഴും പരിസ്ഥിതി വിഷയങ്ങളിൽ ഉറച്ച നിലപാടും കടുകിടെ വ്യത്യാസം വരുത്താത്ത അദ്ദേഹം 2021 ഡിസംബർ 22 നാണ് നിര്യതനായത്. പോരാളിയെന്ന വാക്ക് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന പി.ടിയെ അനുസ്‌മരിക്കാൻ സഹപ്രവർത്തകർ ഇന്ന് ഒത്തുകൂടും. വൈകിട്ട് 5ന് പാലാരിവട്ടം വൈ.എം.സി.എ ഹാളിൽ യു.ഡി.എഫ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോസഫ് അലക്സ് അറിയിച്ചു.