ആലുവ: പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റും കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്ന എ.വി. റോയിയെ അനുസ്മരിക്കാൻ സംഘടിപ്പിച്ച യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൗരാവകാശ സമിതി പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ അനുസ്മരണപ്രഭാഷണം നടത്തി. വിവിധ സംഘടന ഭാരവാഹികളായ എ.പി. ഉദയകുമാർ, പി. നവകുമാരൻ. കെ.ജി. ഹരിദാസ്, കെ. ജയപ്രകാശ്, പി.എ. ഹംസകോയ, യാസർ അഹമ്മദ്, ബ്രദർ ജോജോ, മോഹനൻ, അബ്ദുൾ ലത്തീഫ്, സാബു പരിയാരത്ത്, വി.ടി. ചാർളി, ജോൺസൻ മുളവരിക്കൽ, വി.എക്‌സ്. ഫ്രാൻസീസ്, ഷെമീർ കല്ലുങ്കൽ, ബാബു കുളങ്കര, സുലൈമാൻ അമ്പലപറമ്പ് തുടങ്ങിയവർ സംസാരിച്ചു.