ആലങ്ങാട്: കോൺഗ്രസ് ആലങ്ങാട് മണ്ഡലംതല ബൂത്ത് പുന:സംഘടന ഉദ്ഘാടനവും മാളികംപീടിക ബൂത്ത് രൂപീകരണ സമ്മേളനവും നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുബൈർ ഖാൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി കെ.വി. പോൾ, കാർഷിക വികസന ബാങ്ക് സംസ്ഥാന ഡയറക്ടർ ടി.എ. നവാസ്, യു. ഡി.എഫ്. കളമശേരി നിയോജകമണ്ഡലം ചെയർമാൻ ഫ്രാൻസിസ് തറയിൽ, പി.കെ. സുരേഷ് ബാബു, സുനിൽ തിരുവാലൂർ, എം.പി. റഷീദ്, ഗർവാസിസ് മാനടൻ, കെ.പി. പൗലോസ്, റഷീദ് കൊടിയൻ, സെബാസ്റ്റ്യൻ കുന്നുകര തുടങ്ങിയവർ സംസാരിച്ചു.