
കൊച്ചി: ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ക്രിസ്മസ് പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങളുടെ പ്രദർശന വിപണനമേള ആരംഭിച്ചു. വ്യവസായ വാണിജ്യ വകുപ്പും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ചേന്ദമംഗലം കൈത്തറി സഹകരണസംഘങ്ങൾ ഉത്പാദിപ്പിക്കുന്ന തനത് ഉത്പ്പന്നങ്ങൾ 20 ശതമാനം ഗവ. റിബേറ്റിൽ ഇവിടെ നിന്ന് വാങ്ങാം. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് ഉദ്ഘാടനം ചെയ്തു. പറവൂർ കൈത്തറി നെയ്ത്ത് സഹകരണസംഘം പ്രസിഡന്റ് ടി.എസ്. ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ല വ്യവസായകേന്ദ്രം മാനേജർ ആർ.രമ ആദ്യവില്പന നിർവഹിച്ചു. മേള 24 വരെ തുടരും.