മൂവാറ്റുപുഴ: കേരള സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 23,​ 24 തീയതികളിൽ മൂവാറ്റുപുഴ - തേനി റോഡിൽ കല്ലൂർക്കാട് - പെരുമാങ്കണ്ടം ഭാഗത്ത് നടക്കും. നാളെ രാവിലെ 7. 30ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി അദ്ധ്യക്ഷത വഹിക്കും.