തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര ശിവക്ഷേത്രത്തിൽ ഏഴു ദിവസത്തെ തിരുവാതിര ഉത്സവത്തിന് തുടക്കം കുറിച്ചു. ഇന്ന് വൈകിട്ട് 5.30 ന് സൗപർണ ശശികുമാറിന്റെ സംഗീതക്കച്ചേരി, 7 ന് തിരുവാതിര കളി, 8 ന് സ്വാതി തിരുനാൾ ട്രസ്റ്റിന്റെ നൃത്തസന്ധ്യ. നാളെ വൈകിട്ട് 5.30 ന് വീണക്കച്ചേരി, 7 ന് തിരുവാതിരക്കളി, 8 ന് ആർ.എൽ.വി. മനോജിന്റെ മ്യൂസിക്കൽ ഫ്യൂഷൻ. 24 ന് വൈകിട്ട് 5.30 ന് ശിവാഷ്ടപദി, 7 ന് തിരുവാതിര കളി, 8 ന് ബാലെ. 25 ന് വൈകിട്ട് 5.30 ന് ജയകൃഷ്ണൻ വെള്ളാങ്ങല്ലൂരിന്റെ സോപാനസംഗീതം, 7 ന് തിരുവാതിരകളി, 8 ന് ബകവധം കഥകളി. 26 ന് രാവിലെ 6.45 ന് പുരാണ എട്ടങ്ങാടി, വൈകിട്ട് 6.30 ന് എടത്തല ആദർശിന്റെ തായമ്പക, 8 ന് നാടകം. 27 ന് രാവിലെ 7.30 മുതൽ ആർദ്രാദർശനം, 9 ന് ആർ.എൽ.വി മഹേഷ് കുമാറിന്റെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചാരിമേളത്തോടുകൂടി ശീവേലി, 12 ന് കലാമണ്ഡലം പ്രഭാകരന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് 4.30 ന് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യത്തോടുകൂടി കാഴ്ചശീവേലി, രാത്രി 9 ന് മേജർസെറ്റ് പാണ്ടിമേളത്തോടും പഞ്ചാരിമേളത്തോടും കൂടി വിളക്കിനെഴുന്നള്ളിപ്പ്.