അങ്കമാലി: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയാ കമ്മിറ്റി എ. കണാരൻ, കെ.ഐ. കുര്യാക്കോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഡ്വ. എം.വി. പ്രദീപ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ .കെ. ഷിബു , യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. റെജീഷ്, സി.പി. എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, രാജു അമ്പാട്ട്, കെ.എസ്. മൈക്കിൾ , ജോയിന്റ് സെക്രട്ടറി റീന രാജൻ, ടി.വൈ.ഏല്യാസ്, പി.എ. അനീഷ് എന്നിവർ സംസാരിച്ചു.