മൂവാറ്റുപുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പായിപ്ര പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലെ സ്നേഹാരാമം പദ്ധതിക്ക് രണ്ടാം വാർഡിൽ തുടക്കം. പായിപ്ര ഗവ.യു.പി സ്കൂൾ പരിസ്ഥിതി ക്ലബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എച്ച് .സക്കീർ ഹുസൈൽ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ബ്ലോക്ക് റിസോഴ്സ്പേഴ്സൺ അനു സെബാസ്റ്റ്യൻ,​ പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ്, ഹെഡ്മിസ്ട്രസ് വി.എ. റഹീമ ബീവി, അസീസ് പുഴക്കര, കമാലുദ്ദീൻ മേയ്ക്കാലിൽ, അദ്ധ്യാപകരായ കെ.എം. നൗഫൽ, കെ.എ. നിസമോൾ , അൻസൽന നാസർ, എം.സി. അമ്പിളി എന്നിവർ സംസാരിച്ചു.