മൂവാറ്റുപുഴ: ഇന്നു മുതൽ ജനുവരി 14 വരെ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന നഗരോത്സവം വൈകിട്ട് 3.30ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൾ സലാം, അജി മുണ്ടാട്ട്, പ്രമീള ഗിരീഷ് കുമാർ, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ് എന്നിവർ പങ്കെടുക്കും.