അങ്കമാലി: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20 ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയുടെ അങ്കമാലി ബ്ലോക്കുതല സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.നിഖിൽ ബാബു, സി.കെ. സലിം കുമാർ, അഡ്വ. ബിബിൻ വർഗീസ്, പി.യു. ജോമോൻ, സച്ചിൻ ഐ. കുര്യാക്കോസ്, കെ.ജെ. അഖിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി അഡ്വ. കെ.കെ. ഷിബു (ചെയർമാൻ) സച്ചിൻ ഐ. കുര്യാക്കോസ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.