കൊച്ചി: വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് (വെള്ളി ) വിൻഡർ ഫെസ്റ്റ് സംഘടിപ്പിക്കും. രക്ഷിതാക്കൾ തയ്യാറാക്കുന്ന പ്രദർശന സ്റ്റാളുകൾ, കുട്ടികളുടെയും രക്ഷിതാക്കളുടെയും മത്സരങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കും പ്രദർശനം കാണാനും സാധനങ്ങൾ വാങ്ങാനും അവസരമുണ്ട്. രാവിലെ 9.30 ന് സിനിമാ സംവിധായകൻ സിബി മലയിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ലോകസഞ്ചാരി സുബൈദ അഹമ്മദ്, റേഡിയോ അവതാരകൻ അർഫാസ് ഇഖ്ബാൽ എന്നിവർ മുഖ്യാതിഥികളുകുമെന്ന് സംഘാടക സമിതി കൺവീനർ ടി.യു. സാദത്ത്, ഹെഡ്മാസ്റ്റർ എസ്. ലജിദ്, സ്റ്റാഫ് സെക്രട്ടറി എൻ.എ. അനസ് എന്നിവർ അറിയിച്ചു.