കൊച്ചി: പോണേക്കര പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം 26, 27 തീയതികളിൽ നടക്കും. 26 ന് വൈകിട്ട് 7 ന് എട്ടങ്ങാടി നിവേദ്യത്തോടെ ഉറക്കമൊഴിപ്പും തിരുവാതിര കളിയും. രാത്രി 12 ന് പാതിരാ പൂചൂടൽ, പാൽകിണ്ടി എഴുന്നള്ളിപ്പ്.