കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ്,​ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സെഹിയോൻ പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ്, ഹെൽഫാർമ്മ, പീസ്വാലി എന്നിവയുടെ സഹകരണത്തോടെയുള്ള ആഘോഷ പരിപാടികൾ കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ. ടോമി ഉദ്ഘാടനം ചെയ്തു. സെഹിയോൻ പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എം.എക്സ്. ജൂഡ്സൺ പീസ്‌വാലി കോ ഓർഡിനേറ്റർ സാബിത് ഉമ്മർ, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി, പൈലി നെല്ലിമറ്റം, കെ.ഒ. ഗോപാലൻ, ഇല്ലായിസ്, മണിക്കുട്ടൻ, മണി ശർമ്മ, ദീപ മണി, ടി.ഒ. പരീത്, കെ.എം. സുധാകരൻ, അജിമോൻ, മത്തായി, സജീബ് തുടങ്ങിയവർ സംസാരിച്ചു.