sfi

കൊച്ചി: രോഗിക്ക് സ്വന്തം വീട്ടിലിരുന്ന് ഹോമിയോ ഡോക്ടറെ കൺസൾട്ട് ചെയ്യാം. ആവശ്യമായ മരുന്ന് വീട്ടിലെത്തും. ചികിത്സ തൃപ്തികരമായാൽ എത്രരൂപ ഫീസ് നൽകണമെന്ന് രോഗിക്ക് തീരുമാനിക്കാം.

എറണാകുളം വൈറ്റില സ്വദേശിയായ ഡോ. പ്രവീൺ കാർത്തികേയന്റെ നേതൃത്വത്തിൽ രാജ്യത്തെ 600 ഹോമിയോ ഡോക്ടർമാരുടെ കൂട്ടായ്മ ഒരുക്കുന്ന 'പ്രഭാത്' എന്ന മൊബൈൽ ആപ്പിന്റെ പ്രവർത്തനരീതിയാണിത്. 23ന് രാവിലെ 11ന് എറണാകുളം എ.ജെ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആപ്പിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്യും.

വിദഗ്ദ്ധരായ 600 പേരുടെ പാനലിൽ നിന്ന് ഇഷ്ടമുള്ള ഡോക്ടറെ സൗകര്യപ്രദമായ സമയത്ത് കൺസൾട്ട് ചെയ്യാനുമുള്ള അവസരം ലഭിക്കും. പാനലിലെ 80 ശതമാനം ഡോക്ടർമാരും വനിതകളാണ്.