മൂവാറ്റുപുഴ: നിർമ്മല കോളേജ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ വിഭാഗവും മാറാടി പഞ്ചായത്തിന് കീഴിലെ ആശ്വാസകിരണം ബഡ്‌സ്‌ റീഹാബിലിറ്റേഷൻസ്‌ സെന്ററും സംയുക്തമായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം നിർമ്മല കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും ആഘോഷത്തിൽ പങ്കുചേർന്നു. കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ പ്രൊഫ. സജി ജോസഫ്‌, മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി. ബേബി, വൈസ്‌ പ്രിസിഡന്റ്‌ ബിന്ദു ജോർജ് ,മെമ്പർമാരായ ഷൈനി മുരളി, അജി സജു, രതീഷ്‌ ചങ്ങാലമറ്റം, സിബി ഷാമോൻ, പി.പി. ജോളി, സരള, കെ.ആർ. സിൽജാ മോൾ, കോളേജ്‌ അദ്ധ്യാപകരായ ഡിന്നാ ജോൺസൺ, പി.ഡി. ശങ്കർ എന്നിവർ സംസാരിച്ചു.