
ചോറ്റാനിക്കര : നവകേരള സദസിന്റെ മറവിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ആമ്പല്ലൂർ, എടക്കാട്ടുവയൽ, മുളന്തുരുത്തി, ചോറ്റാനിക്കര ,തിരുവാങ്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയതു. ചോറ്റാനിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്. എൻ.ആർ.ജയ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
ആമ്പല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് .സി .ആർ . ദിലീപ് കുമാർ, യു.ഡി.എഫ് പിറവം നയോജക മണ്ഡലം ചെയർമാൻ .കെ.ആർ .ജയകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ റീസ് പുത്തൻവീട്ടിൽ, സി.എ. ഷാജി, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സൈബ താജുദീൻ, കെ.വി.സാജു, ജൂലിയ ജയിംസ് എന്നിവർ പ്രസംഗിച്ചു