നെടുമ്പാശേരി: ചെങ്ങമനാട് മഹാദേവർ ക്ഷേത്രോത്സവം തുടങ്ങി. ക്ഷേത്രം തന്ത്രി അണിമംഗലം വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റിനുശേഷം കൊടിയേറ്റ് സദ്യയും നടന്നു.

ഇന്നലെ പ്രത്യേക പൂജകൾക്ക് പുറമെ ഡോ. പ്രശാന്ത് വർമ്മ നയിച്ച മാനസജപലഹരി അരങ്ങേറി. ഇന്ന് രാത്രി 9.15ന് നാടൻപാട്ട്. നാളെ 9.15ന് നാടകം: നത്ത് മാത്തൻ ഒന്നാം സാക്ഷി, 24ന് രാത്രി 9.15ന് നൃത്തസംഗീത നാടകം, 25ന് രാത്രി 9.15ന് ഗാനമേള എന്നിവയുണ്ടാകും.

26ന് വൈകിട്ട് 7.15ന് ആദ്ധ്യാത്മിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. 27ന് ഉത്സവം സമാപിക്കും.

പരമേശ്വരീയം പുരസ്‌കാര സമർപ്പണം

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പരമേശ്വരൻ നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ 'പരമേശ്വരീയം 2023' പുരസ്‌കാരം വാദ്യകലയിലെ വലംതലപ്രമാണി കുഴുർ രവിക്ക് എ.എൻ. രാജൻ സമ്മാനിച്ചു.