nda-dharna

കൊച്ചി: സപ്ലൈകോ വിപണനകേന്ദ്രങ്ങൾ സംരക്ഷിക്കുക, അവശ്യവസ്തുക്കളുടെ

സബ്സിഡി തുടരുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ തൃക്കാക്കര സപ്ലൈകോ സ്റ്റോറിന് മുമ്പിൽ ധർണ നടത്തി.

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ബി. അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ എം.എ. രാജേഷ് കുമാർ, രതീഷ് കുമാർ, ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി ജിനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ശശി ഇടച്ചിറ, ഒ.കെ.സാജു, അജയകുമാർ, പത്മനാഭൻ, രാധേഷ്, സ്മിജു, ഗിരീഷ് കുമാർ, ബിജു, നസ്ജിൻ ഡയസ്, ശശി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.