പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് ഒക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബിനിഷ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജെ. ബാബു
വാർഡ് മെമ്പർമാരായ സനൽ, മിഥുൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ്,​ ജോമി ജോർജ്, ആന്റണി, ജോമിൻ ജോസ്,​ അൻവർ മരക്കാർ എന്നിവർ സംസാരിച്ചു.