മൂവാറ്റുപുഴ: ആരക്കുഴ റോഡിൽ മേരി മാതാ സ്ക്വയറിന് സമീപത്തെ അനധികൃത വാഹന പാർക്കിംഗ് കാൽനടയാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു. റോഡിന്റെ ഇരു വശങ്ങളിലും നിയമംലംഘിച്ച് വാഹന പാർക്കിംഗ് തുടങ്ങിയതോടെ കാൽനട യാത്രക്കാർ അപകടഭീതിയിലായി.

കൊടുംവളവിൽ എതിരെ വരുന്ന വാഹനത്തെ കാണാൻ സാധിക്കാതായതോടെ അപകടങ്ങളും തുടർക്കഥയായിട്ടുണ്ട്. അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ നഗരസഭ സെക്രട്ടറിയും പൊലീസും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.