കുറുപ്പംപടി: 31ന് നടക്കുന്ന കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സഹകരണ സംരക്ഷണ മുന്നണി കൺവെൻഷൻ സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. മൈതീൻപിള്ള അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ.സി. മോഹനൻ, എസ്. മോഹനൻ, രാജൻ വർഗീസ്, ആർ.എം. രാമചന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി രമേഷ് ചന്ദ്, ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. മൈതീൻ പിള്ളയെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായും എസ്. മോഹനനെ കൺവീനറായും തിരഞ്ഞെടുത്തു.