
കൊച്ചി: ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പി അസോസിയേഷനും കേരള ഒക്യുപേഷണൽ തെറാപ്പി അസോസിയേഷനും സംയുക്തമായി 'ചിറക്' എന്ന പേരിൽ കുട്ടികൾക്ക് സൗജന്യ ശാരീരിക, മാനസിക വളർച്ച നിർണയവും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ക്ലാസുകളും സംഘടിപ്പിക്കും. കലൂർ ഗോകുലം പാർക്കിൽ ജനുവരി 19,20,21 തീയതികളിലാണ് പരിപാടി. പിടിയാട്രിഷ്യൻ, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവർ കുട്ടികളെ പരിശോധിക്കും. ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠനവൈകല്യം എന്നിവയെ കുറിച്ച് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. തുടർ ചികിത്സ ആവശ്യമുള്ള കുട്ടികൾക്ക് ഒരു വർഷ കാലം ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റിന്റെ സൗജന്യ സേവനവും ലഭിക്കും. വിവരങ്ങൾക്ക്: 8848542174, 8921852188.