നെടുമ്പാശേരി: വികസന മുരടിപ്പിനെതിരെ എൽ.ഡി.എഫ് ആലുവ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി. സലിം ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.എൻ. സുനീഷ് അദ്ധ്യക്ഷത വഹിച്ചു. പി. നവകുമാരൻ (സി.പി.ഐ), രാജീവ് സക്കറിയ (സി.പി.എം), തോമസ് റഫ്‌ഫെൽ (എൽ.ജെ.ഡി) എന്നിവർ സംസാരിച്ചു.