1

മട്ടാഞ്ചേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൊച്ചി ഏരിയാ ആയുർവേദീയം 2024 ആയുർ എക്സ്പോയുടെ ഭാഗമായി കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണർ കെ. ആർ. മനോജ്‌ ഉദ്ഘാടനം ചെയ്തു. ഡോ. ഹരീഷ് വാര്യർ അദ്ധ്യക്ഷത വഹിച്ചു . ഡോ. ജിൻഷിദ് സദാശിവൻ , സലീം ഷുക്കൂർ, ഡോ. ജി. കെ. മേനോൻ, ഷംസു യാക്കൂബ്, രാജീവ് പള്ളുരുത്തി , കെ. എ. റഷീദ്, അബ്ദുൾ റൗഫ് എന്നിവർ സംസാരിച്ചു. ഡോ. ഗീത ജി. മേനോൻ ക്ലാസ് നയിച്ചു . ക്യാമ്പിൽ വിദഗ്ദ്ധരായ പതിനഞ്ച് ഓളം ഡോക്ടർമാർ പങ്കെടുത്തു. 200 ഓളം രോഗികൾ ക്യാമ്പിൽ ചികിത്സ തേടി.