കൊച്ചി: ഗുരുദേവ സത്സംഗം സംഘടിപ്പിക്കുന്ന 11-ാമത് ശ്രീനാരായണ ധർമ്മ പഠനശിബിരം നാളെ മുതൽ 3 ദിവസം പൊന്നുരുന്നി എസ്.പി യോഗം ശതാബ്ദി ഹാളിൽ നടക്കും.
നാളെ രാവിലെ 11ന് അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി ശിബിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗുരുദേവ സത്സംഗം പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, പൊള്ളാച്ചി ശ്രീനാരായണഗുരു സമാജം രക്ഷാധികാരി ചെന്താമര പൊള്ളാച്ചി എന്നിവർ പ്രസംഗിക്കും. ഗുരുദേവ സത്സംഗം സെക്രട്ടറി സോമൻ ഗോപാലൻ സ്വാഗതവും പി.കെ. രഞ്ജിത്ത് നന്ദിയും പറയും. മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്, മുരളീധരൻ (തൃപ്പൂണിത്തുറ ഭഗവദാലയം), സാഹിത്യകാരൻ സി. രാധകൃഷ്ണൻ, മുൻമന്ത്രി മുല്ലക്കര രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തും.
24ന് സ്വാമിനി നിത്യചിന്മയി, മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദർ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാർ, കെ.എസ്.ഇ.ബി റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ടി.കെ. ജോസ് എന്നിവരും 25ന് ഗ്രന്ഥകാരൻ സി.എച്ച്. മുസ്തഫ മൗലവി, സ്വാമി അദ്വൈതാനന്ദ തീർത്ഥ (ശിവഗിരി), സി.എസ്. റെജികുമാർ, ഡോ. ബി. അശോക് എന്നിവരും പ്രഭാഷണം നടത്തും. 25ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ഗുരധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും.