പള്ളുരുത്തി: പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ നാളെ കൊടിയേറ്റ്. രാത്രി 8 നും 9 നും മദ്ധ്യേ തന്ത്രി ഷാജി, മേൽശാന്തി എൻ.വി. സന്തോഷ് എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്നുള്ള ദിവസങ്ങളിൽ നൃത്തസന്ധ്യ, തിരുവാതിര, കളമെഴുത്ത് സർപ്പം പാട്ട്, ഓട്ടംതുള്ളൽ, കഥാപ്രസംഗം എന്നിവ നടക്കും 26 ന് പള്ളിവേട്ട. 4 ന് പകൽപ്പൂരം. 6 ന് ഓട്ടൻതുള്ളൽ. 9 ന് നാടകം. രാത്രി 12 ന് പള്ളിവേട്ടക്ക് പുറപ്പാട്. 27 ന് ആറാട്ട്. 11 ന് ഗജപൂജയും ആനയൂട്ടും 4 ന് പകൽപ്പൂരം. 6 ന് വയലിൻ ഫ്യൂഷൻ. 9 ന് ന്യത്തോൽസവം പുലർച്ചെ 2.30 ന് ആറാട്ടിനു പുറപ്പാട്. ഭാരവാഹികളായ വി.ആർ. അശോകൻ, പി.കെ.ബാലസുബ്രഹ്മണ്യൻ, സി.വി. ദിലീപ് കുമാർ, സി.ആർ. ധർമ്മജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.