ഫോർട്ട് കൊച്ചി: 40 വർഷം പൂർത്തീകരിച്ച കൊച്ചിൻ കാർണിവൽ ആഘോഷത്തിന്റെ ചരിത്രം പുസ്തകമായി. ഒരു പ്രദേശത്തിന്റെ ജനകീയ ഉത്സവം എന്ന നിലയിൽ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാർണിവൽ ആഘോഷത്തിൽ പങ്കെടുക്കുവാൻ എത്തുന്നവരുടെ എണ്ണം ഓരോ വർഷവും ഉയരുകയാണ്. തോപ്പുംപടി സ്വദേശി നേഹ ആഗ്നസ് ഫ്രാൻസിസാണ് ദി കൊച്ചിൻ കാർണിവൽ അൺ വീലഡ് എന്ന പേരിൽ ഇംഗ്ലീഷ് പുസ്തകം രചിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കൊച്ചിൻ കാർണിവലിനെ ആസ്പദമാക്കി പുസ്തകം എഴുതുന്നത്. കഴുത്ത മുട്ടിൽ കുട്ടിയംച്ചേരിയിൽ വീട്ടിൽ ഫ്രാൻസിസ് മൈക്കിൾ - ഷൈനി ദമ്പതികളുടെ മകളാണ് സ്നേഹ.