പറവൂർ: യു.ഡി.എഫിന്റെ പറവൂർ നിയോജക മണ്ഡലം വിചാരണ സദസ് നാളെ വൈകിട്ട് നാലിന് മുനിസിപ്പൽ കവലയ്ക്ക് സമീപത്തെ മൈതാനിയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ മുഖ്യപ്രഭാഷണം നടത്തും.