cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ഈ വർഷം പറന്നത് ഒരു കോടി യാത്രക്കാർ. ഇന്നലെ വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 173 യാത്രക്കാർ പറന്നതോടെ നടപ്പുവർഷം ഒരു കോടി യാത്രക്കാരെ തികച്ച് സിയാൽ റിക്കോർഡിട്ടു.

ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെയും കേരളത്തിലെആദ്യ വിമാനത്താവളവും സിയാലാണ്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 20 ലക്ഷത്തിലധികം പേരുടെ വർധനവുണ്ട്.

യാത്രക്കാരിൽ 54.04 ലക്ഷം ആഭ്യന്തര മേഖലയിലും 46.01 ലക്ഷം പേർ രാജ്യാന്തര നഗരങ്ങളിലേക്കുമാണ് പറന്നത്. ഇക്കാലയളവിൽ 66,540 വിമാനങ്ങൾ സർവീസ് നടത്തി.

പൊതുമേഖലയുടെ വിജയമെന്ന് മുഖ്യമന്ത്രി

സിയാലിന്റെ നേട്ടം പൊതുമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും വർഷങ്ങളിലും യാത്രക്കാർ ഒരു കോടിയിലെത്തിക്കാൻആവശ്യമായ സൗകര്യങ്ങൾ ഒരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലയ റിനോഷ് താരം
കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരി അഞ്ചു വയസുകാരി ലയ റിനോഷാണ് സിയാലിലെ യാത്രികരുടെ എണ്ണം ഒരു കോടിയിലെത്തിച്ചത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ലയക്ക് പ്രത്യേക ഉപഹാരം നൽകി. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ, സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻറ് സുനീത് ശർമ, സിയാൽ കൊമേർഷ്യൽ ഹെഡ് ജോസഫ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.