escape-

മരട്: മനോധൈര്യം കൊണ്ട് ജീവിതം തിരിച്ചു പിടിച്ച കമലാക്ഷിയമ്മയ്ക്ക് മരട് നഗരസഭയുടെ ആദരം. നാലുമണിക്കൂറോളം ചതുപ്പിൽ കുടുങ്ങിപ്പോയ 79കാരിയെ ഫയർഫോഴ്സ് മരണക്കയത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ കമലാക്ഷിയമ്മയെ വാർഡു സഭയിൽ വച്ച് ആദരിച്ചു. വൈസ് ചെയർ പേഴ്സണും ഡിവിഷൻ കൗൺസിലറുമായ അഡ്വ. രശ്മി സനിൽ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ് , കൗൺസിലർമാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ , എ.ജെ.തോമസ് എന്നിവർ പങ്കെടുത്തു.