
കൊച്ചി: സപ്ലൈകോ ക്രിസ്മസ് പുതുവത്സര ഫെയർ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ 30 വരെ സംഘടിപ്പിക്കും. ഫെയറിന്റെ ഉദ്ഘാടനവും ആദ്യ വില്പനയും ടി.ജെ. വനോദ് എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പത്മജാ എസ്. മേനോൻ, രാഷ്ട്രീയ കക്ഷി നേതാവായ കെ.എസ്. ഷൈജു എന്നിവർ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ടി. സഹീർ, സപ്ലൈകോ എറണാകുളം മേഖലാ മാനേജർ ജോസഫ് ജോർജ്, കൊച്ചി ഡിപ്പോ ജൂനിയർ മാനേജർ എസ്. ബിജു തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ. ക്രിസ്മസിന് ഫെയർ ഉണ്ടായിരിക്കില്ല.