പറവൂർ: പറയകാട് ധർമ്മാർത്ഥ പ്രദർശിനി സഭ ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മഹോത്സവദിനങ്ങളിൽ രാവിലെ മഹാഗണപതിഹവനം, നവകപഞ്ചഗവ്യ കലശാഭിഷേകം, ശ്രീഭൂതബലി എഴുന്നള്ളിപ്പ്, വൈകിട്ട് ദീപക്കാഴ്ച, രാത്രി ശ്രീഭൂതബലി എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് ഗാനമേള, 23ന് വൈകിട്ട് ഏഴരയ്ക്ക് നഭസ്, 24ന് വൈകിട്ട് ഏഴിന് മഴവില്ല്, 25ന് വൈകിട്ട് ഏഴിന് പുഷ്പാഭിഷേകം, രാത്രി പത്തിന് കഥകളി - കുചേലവൃത്തം. മഹോത്സവദിനമായ 26ന് രാവിലെ എട്ടിന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, ഉച്ചയ്ക്ക് രണ്ടിന് ഓട്ടൻതുള്ളൽ, വൈകിട്ട് നാലരയ്ക്ക് പകൽപ്പൂരം, ആറിന് കുടമാറ്രം, രാത്രി ആകാശവിസ്മയം. പതിനൊന്നിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ 27ന് രാവിലെ എട്ടിന് നാരായണീയ പാരായണം, ഉച്ചയ്ക്ക് പന്ത്രണ്ടിന് ആറാട്ട്സദ്യ, വൈകിട്ട് മൂന്നിന് ഓട്ടൻതുള്ളൽ, അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, പഞ്ചവിംശതികലശാഭിഷേകം, രാത്രി പതിനൊന്നിന് വലിയഗുരുതിക്കുശേഷം കൊടിയിറക്ക്.