മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് എതിരില്ലാതെ വിജയം. പുതിയ ഭരണസമിതി അംഗങ്ങൾ ചേർന്ന് ചെയർമാനായി അഡ്വ.എ.എ. അൻഷാദിയെയും വൈസ് ചെയർമാനായി പി.വി.ജോയിയെയും തിരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കൽ, സജി ജോർജ്, ഷാജു ജോസഫ്, ഷാലി ജെയിൻ, സി.എം. വാസു, കെ.എ. സാഗേഷ് കുമാർ, രാജു തോമസ് , കെ.ടി. മത്തായിക്കുഞ്ഞ്, ടി.ശിവദാസ്, ടി.എസ്. ജയ, കെ.ഹേമ എന്നിവരാണ് 13 അംഗ ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.