
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 13-ാം വാർഡിൽ വയോജന സംഗമവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. ആദർശ് ചാരിറ്റബിൾ ട്രസ്റ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിൻസി മാത്യു ക്രിസ്മസ് സന്ദേശം നൽകി. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായൺ അദ്ധ്യക്ഷയായി. വാർഡ് വികസന സമിതി അംഗം ശ്രീജിത്ത് ഗോപി, എ.ഡി.എസ് ഷൈനി മധു, ജി.എസ്. അശോകൻ, പി.പി. മണി, എം.കെ. ശശി തുടങ്ങിയ വയോജന കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.