കൊച്ചി: കമ്മട്ടിപ്പാടത്ത് മദ്ധ്യവയസ്‌കയെ പീഡിപ്പിച്ച കേസിലെ പ്രതി അസാം സ്വദേശി ഫിർദൗസ് അലിയെ
മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കടവന്ത്ര പൊലീസാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പീഡനത്തിനിടെ ഫിർദൗസ് മദ്ധ്യവയ്ക്കയുടെ ശരീരത്തിൽ പല്ല് കൊണ്ട് ക്ഷതമേൽപിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രതിയുടെ പല്ലുകളുടെ ശാസ്ത്രീയ പരിശോധന നടത്തി. നോർത്ത് റെയിൽവേ സ്റ്റേഷനിലും കമ്മട്ടിപ്പാടത്തും പ്രതിയെ എത്തിച്ച് വെള്ളിയാഴ്ച കൂടുതൽ തെളിവെടുപ്പ് നടത്തും.
ഫിർദൗസിന്റെ തിരിച്ചറിയൽ പരേഡ് എറണാകുളം സബ് ജയിലിൽ ബുധനാഴ്ച പൂർത്തിയായിരുന്നു. 13നായിരുന്നു സംഭവം.