തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ കത്തീഡ്രലിൽ ജനന പെരുന്നാൾ ശുശ്രൂഷ 24 ന് നടക്കും. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രീഗോറിയോസ് കാർമ്മികത്വം വഹിക്കും. വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന, യാമപ്രാർത്ഥന, ജനന പെരുന്നാളിന്റെ ശുശ്രൂഷകൾ, തീജ്വാലയുടെ ശുശ്രുഷ, കുർബാന, ക്രിസ്മസ് സന്ദേശം എന്നിവ നടക്കും. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥന, കുര്യാക്കോസ് മാർ ക്ലീമീസിന്റെ മുഖ്യപ്രഭാഷണം, ക്രിസ്മസ് ഗാനാലാപനം. ഡാൻസ്, ബൈബിൾ നാടകം എന്നിവയുണ്ടാകും. വികാരിമാരായ ഫാ. സാംസൻ മേലോത്ത്, ഫാ. ഗ്രിഗർ കൊള്ളിനൂർ, ഫാ.ഷൈജു പഴമ്പിള്ളി എന്നിവർ നേതൃത്വം നൽകും