തൃപ്പൂണിത്തുറ: ആദംപിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലിക്ക് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 7ന് ലക്ഷ്മീദേവിയുടെ സോപാനസംഗീതം, 8 ന് തിരുവാതിര കളി, ശാസ്താംപാട്ട്. നാളെ രാവിലെ 8 ന് സർപ്പപൂജ, വൈകിട്ട് 7 ന് പൂതപ്പാട്ട്, 8 ന് ചിന്തുപാട്ട്, 9 ന് മുടിയേറ്റ്. തിങ്കളാഴ്ച വൈകിട്ട് 7 ന് തിരുവാതിരകളി, 8 ന് വയലിൻ ദ്വയം, 9 ന് ഗാനമേള. ചൊവ്വാഴ്ച വൈകിട്ട് 7 ന് ഓട്ടൻതുള്ളൽ, 8 ന് നൃത്തനൃത്ത്യങ്ങൾ. ബുധനാഴ്ച രാവിലെ 7 ന് ദേവിക്ക് കലശം, 7.30 ന് ശാസ്താവിന് അഷ്ടാഭിഷേകം, 8.30 ന് പഞ്ചാരിമേളത്തോടുകൂടി ശീവേലി, വൈകിട്ട് 4 ന് മേജർസെറ്റ് പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടുകൂടി പകൽപ്പൂരം, രാത്രി 8 ന് തിരുവാതിരകളി, 8.30 ന് താലം എഴുന്നള്ളിപ്പ്, 9 ന് വിളക്കിനെഴുന്നള്ളിപ്പ്, 9.30 ന് ഗാനമേള.