തൃപ്പൂണിത്തുറ: ആദ്ധ്യാത്മിക ആചാര്യനും ഗാന്ധിയനുമായിരുന്ന ഇളമന ഹരി അനുസ്മരണം 25 ന് വൈകിട്ട് നാലിന് പൂണിത്തുറ കൊട്ടാരം ഭാഗവതമന്ദിരത്തിൽ നടക്കും. പൂണിത്തുറ സനാതന ധർമപഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗത്തിൽ സി.എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. എൻ.എൻ. മേനോൻ ഇളമന ഹരി അനുസ്മരണ പ്രഭാഷണവും 'ഭാഗവത ത്തിലെ വേദാന്തം ദർശനം' എന്ന വിഷയത്തിൽ എം.പി. വിജയലക്ഷി സ്മാരക പ്രഭാഷണവും നടത്തും.