തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ 33-ാമത് ആനുവൽ ഡേ സെലിബ്രേഷൻ ഇന്ന് രണ്ടിന് നടക്കും. ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ വിദ്യാപീഠം പ്രസിഡന്റ് കെ.എം. രാജൻ അദ്ധ്യക്ഷനാകും. ഓംബ്ഡുസ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, പ്രൊഫ. എം.കെ. സാനു മാസ്റ്റർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ രാഖി പ്രിൻസ് റിപ്പോർട്ട് അവതരിപ്പിക്കും. കൗൺസിലർമാരായ വള്ളി മുരളീധരൻ, രാധിക വർമ്മ, പി.ടി.എ പ്രസിഡന്റ് അഡ്വ.സനിൽ കുഞ്ഞപ്പൻ എന്നിവർ സംസാരിക്കും. മാനേജർ എം.എൻ. ദിവാകരൻ സ്വാഗതവും സ്കൂൾ ക്യാപ്ടൻ എ.എസ്. നവീൻ നന്ദിയും പറയും.