jb-koshi

കൊച്ചി: ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യസ മേഖലകളിലെ പിന്നാക്കാവസ്ഥ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ സമുദായത്തിൽ നിന്ന് ലഭിച്ച 4.8 ലക്ഷം പരാതികളുടെ അടിസ്ഥാനത്തിൽ 500ൽപ്പരം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കഴിഞ്ഞ മേയ് 23 ന് സർക്കാരിന് സമർപ്പിച്ചെങ്കിലും റിപ്പോർട്ട് പരസ്യപ്പെടുത്താനോ തുടർ നടപടികൾ സ്വീകരിക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.