ആലങ്ങാട്: കോട്ടപ്പുറം ഗവ.എൽ.പി സ്കൂളിൽ കുട്ടികൾക്കായുള്ള എൻഡോവ്മെന്റ് വിതരണോദ്‌ഘാടനവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു. എൻഡോവ്മെന്റ് വിതരണോദ്‌ഘാടനം സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ചന്ദ്രശേഖരൻ ഇളയതും ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണനും നിർവഹിച്ചു. നന്ദകുമാർ കർത്ത, ഡോ.സ്മിത സി. ഇളയിടം, മോഹനൻ മട്ടയ്ക്കൽ, സെബാസ്റ്റ്യൻ ആലങ്ങാട്,താലിൽ ജയകൃഷ്ണൻ, പി.എസ്. ജഗദീശൻ, എം.ആർ. ജയചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പ്രീതി, ഹെഡ്മിസ്ട്രസ് മേരി റാണി, അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.