ആലങ്ങാട്: അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കായി കൊങ്ങോർപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷക്കാലത്ത് നടപ്പാക്കുന്ന ''സ്നേഹസമ്മാനം " പദ്ധതി

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി. എ വൈസ് പ്രസിഡന്റ് ടി.കെ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുധ, എസ്.എം.സി ചെയർപേഴ്സൺ മീര, പി.ടി.എ അംഗം പി.സി. ജിമേഷ്, സ്കൂൾ ചെയർമാൻ മെൽബിൻ ബിനു, സൗഹൃദ ക്ലബ് കോ- ഓർഡിനേറ്റർ മനോജ് ടി.ബെഞ്ചമിൻ എന്നിവർ സംസാരിച്ചു.