കോലഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രേസ് ചാരി​റ്റബിൾ ട്രസ്റ്റിനു കീഴിലെ കടയിരുപ്പ് സ്‌നേഹസ്പർശം വയോജനകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ലിസി ജേക്കബ് അദ്ധ്യക്ഷയായി. വെണ്ട, ചീര, പപ്പായ, പയർ,വഴുതനങ്ങ എന്നിവയാണ് ജൈവരീതിയിൽ കൃഷി ചെയ്തത്.