കോലഞ്ചേരി: പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. മാനേജർ സജി കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നിഷി പോൾ, മുൻ ഹെഡ്മാസ്റ്റർ അജി നാരായണൻ, അദ്ധ്യാപിക ജിസ് മേരി, പി.ടി.എ അംഗം ധന്യ രവി, സ്‌കൂൾ ലീഡർ നിരഞ്ജൻ ശ്രീനി എന്നിവർ സംസാരിച്ചു. കുട്ടികളുടെ കരോൾ ഗാന മത്സരം നടന്നു.