പറവൂർ: പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ മത്സ്യക്കൃഷി വിളവെടുപ്പ് നടൻ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.സി. ഷാൻ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, ബാങ്ക് സെക്രട്ടറി വി.വി. സനിൽ, ഭരണസമിതി അംഗങ്ങൾ, കർഷകർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ സ്വാശ്രയ മത്സ്യഗ്രൂപ്പ് കർഷകർ നടത്തിയ കൂടുമത്സ്യക്കൃഷിയുടെ വില്പനയും നാടൻവിഭവങ്ങളുടെ ഭക്ഷ്യമേളയും ഇന്ന് നടക്കും.