ആലുവ: ചൂർണിക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കൊടികുത്തുമലയിൽ നവീകരിച്ച സമന്വയ ലിങ്ക് റോഡ് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എൻ.എം. ജബ്ബാർ, വിജയൻ സഭയിൽ, വാഹിദാ നിസാർ, സി.എച്ച്. ജൈനി, സഗീർ മാനാടത്ത് എന്നിവർ സംസാരിച്ചു.